കോയമ്പത്തൂർ: ജില്ലയിലെ കോവിൽപാളയം സാമക്കുളം സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ സിആർഎസ് മെമ്മോറിയൽ ട്രസ്റ്റിന്റെ സഹായത്തോടെ നിർമിച്ച സി.ആർ. സ്വാമിനാഥൻ സംയോജിത ലബോറട്ടറി കെട്ടിടത്തിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ പവൻകുമാർ ഗിരിയപ്പനവർ നിർവഹിച്ചു. 1.8 കോടി രൂപ ചെലവിൽ കമ്പ്യൂട്ടർ, കെമിസ്ട്രി, ഫിസിക്സ്, ബയോളജി ലാബുകളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്.
ചടങ്ങിൽ സിആർഎസ് ട്രസ്റ്റ് ചെയർമാൻ ആർ.ആർ. ബാലസുന്ദരം സ്വാഗതം പറഞ്ഞു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. കൃഷ്ണപ്രിയ, റാക്ക് അസോസിയേഷൻ പ്രസിഡന്റ് സി. ബാലസുബ്രഹ്്മണ്യൻ, സ്കൂൾ ഹെഡ്മിസ്ട്രസ് വിമല, സി.ആർ. സ്വാമിനാഥന്റെ കുടുംബാംഗങ്ങൾ പങ്കെടുത്തു. പൊതുപരീക്ഷയിൽ ഉയർന്ന മാർക്ക് കരസ്ഥമാക്കിയ വിദ്യാർഥികൾക്കു സിആർഐ പമ്പ്സിന്റെ കാഷ് അവാർഡുകൾ വിതരണം ചെയ്തു.